പൃഥ്വിരാജ് ചിത്രത്തിന് പിന്നാലെ ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു

ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു നസ്രിയ. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരാനിരിക്കുകയാണ്. ഇതിനിടയിലാണ് ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നുവെന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ഫഹദിന്റെ നായികയായി നസ്രിയ വരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉസ്താദ് ഹോട്ടലെന്ന മെഗാ ഹിറ്റിന് ശേഷം സംവിധാന രംഗത്തേക്ക് അന്‍വര്‍ റഷീദ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. അമല്‍ നീരദാണ് ട്രാന്‍സിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഫഹദിനെ കൂടാതെ സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ശബ്ദസംവിധാനം വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഫഹദിന്റെ കാര്‍ബണ്‍ മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular