ബ്ലാസ്‌റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. ഗ്രൗണ്ടിനും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടര്‍തോല്‍വികളിലേക്കു നയിച്ചതെന്നാണു മ്യൂലന്‍സ്റ്റീന്റെ ആരോപണം. ഫുട്‌ബോള്‍ താരമെന്ന രീതിയില്‍ പ്രൊഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.
‘തന്നെ ഒഴിവാക്കുന്നതിനായി ഏറ്റവും വലിയ കാരണം എഫ്‌സി ഗോവയ്‌ക്കെതിരെയുണ്ടായ തോല്‍വിയാണ്. 5-2നു ബ്ലാസ്‌റ്റേഴ്‌സ് തോറ്റ ദിവസം പുലര്‍ച്ചെ നാലു മണിവരെ സന്ദേശ് ജിങ്കാന്‍ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്നു വിളിക്കാനാകുമോ? ജിങ്കാനെ എല്ലാവരും മികച്ച ക്യാപ്റ്റനായാണു കരുതുന്നത്. എന്നാല്‍ ഇതെല്ലാം വളരെ മോശമാണ്. ബെംഗളുരുവിനെതിരായ മല്‍സരം ജയിക്കണമെന്നു ബ്ലാസ്‌റ്റേഴ്‌സ് ടീമംഗങ്ങള്‍ക്കു താല്‍പര്യമില്ലായിരുന്നു. മല്‍സരത്തില്‍ ടീം വഴങ്ങിയ ഗോളുകള്‍ നോക്കുക. പെനല്‍റ്റി വഴങ്ങുന്നതിനു ഒരിക്കലും അംഗീകരിക്കാനാകാത്ത സാഹചര്യങ്ങളാണു ജിങ്കാന്‍ ഒരുക്കിയത്. മൂന്നാം ഗോളിനായി മുന്നേറിയ ബെംഗളുരു താരം മികുവിനെ തടയാതെ തുറന്നുവിടുകയും ചെയ്തു’– റെനെ ആരോപിച്ചു.
‘ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ തന്നെ ജിങ്കാനോടു സംസാരിച്ചു. പക്ഷെ അപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബിനെയും പ്രതിനിധീകരിക്കുന്ന ഒരു ക്യാപ്റ്റന്റെ രീതി. ഇന്ത്യയിലെ മികച്ച പ്രൊഫഷണല്‍ കളിക്കാരിലൊരാളായാണ് അദ്ദേഹം സ്വയം കരുതുന്നത്. എന്നാല്‍ എന്റെ അഭിപ്രായം മറിച്ചാണ്. ജിങ്കാനോടോ ടീമിലെ മറ്റാരോടുമോ വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. ഇക്കാര്യങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരാനേനിയുമായും ചര്‍ച്ച ചെയ്തിരുന്നു’– റെനെ പറഞ്ഞു.
ടീമിലെ ആരോടു ചോദിച്ചാലും തന്നെക്കുറിച്ച് ഒരു മോശം വാക്കുപോലും കേള്‍ക്കാനാകില്ല. കളിക്കാരെ കുറിച്ചോ അവരുടെ പരിശീലന രീതികളെക്കുറിച്ചോ പരാതികളൊന്നുമില്ല. എന്നാല്‍ ഗോവയ്‌ക്കെതിരായ മല്‍സരത്തോടെ ചിലതെല്ലാം ശരിയായ രീതിയിലല്ല പോകുന്നതെന്നു തോന്നിയിട്ടുണ്ടെന്നും റെനെ വ്യക്തമാക്കി. ഡിസംബര്‍ 31നു കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളുരുവിനോട് 3–1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ റെനെ മ്യൂലന്‍സ്റ്റീന്‍ പരിശീലകസ്ഥാനം രാജിവച്ചു. ഡേവിഡ് ജെയിംസാണു ബ്ലാസ്‌റ്റേഴ്‌സിനെ ഇപ്പോള്‍ പരിശീലിപ്പിക്കുന്നത്. 11 കളികളില്‍നിന്നു മൂന്നു ജയവുമായി ആറാം സ്ഥാനത്താണു പോയിന്റുപട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സ്.
ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി തന്നെ മാറ്റി മറക്കാവുന്ന പ്രതികരണമാണ് മ്യൂലന്‍സ്റ്റീന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
റെനോയം പുറത്താക്കിയത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ കളി കഴിയും തോറും ടീം മെച്ചപ്പെട്ട് വരികയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് താന്‍ വിടുമ്പോള്‍ ടീമിന്റെ പൊസിഷന്‍ അത്ര ദയനീയമല്ലായിരുന്നു.മാനേജ്‌മെന്റിന്റെ അനാസ്ഥ ബ്ലാസ്‌റ്റേഴ്‌സ് കളിയെ ബാധിച്ചുവെന്നും റെനെ പറയുന്നു. കിസീറ്റോയുടെ സൈനിംഗ് വൈകിയത് അതിനു ഉദാഹരണം ആണെന്ന് റെനെ പറയുന്നു. ഡ്രാഫ്റ്റ് സിസ്റ്റം തനിക്ക് വേണ്ട പോലെ ഉപയോഗിക്കാവുന്ന തരത്തില്‍ അല്ലെന്നും എന്നാല്‍ വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് പിഴച്ചിട്ടില്ല.. പേകൂസണ്‍നെയും സിഫ്‌നെയോസിനെയും കിസിട്ടോയെയുമൊക്കെ ഇതിന് ഉദാഹരണമാണ്.ആദ്യ മത്സരങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടത്് കിസീറ്റോയെ ആണെന്ന് റെനെ പറയുന്നു. കിസീറ്റോയുടെ സൈനിംഗ് പൂര്‍ത്തീകരിക്കാന്‍ വൈകി എന്നത് മാനേജ്‌മെന്റിന്റെ തെറ്റ് ആണെന്ന് റെനെ. ഡിസംബറില്‍ ബ്ലാസ്‌റ്റേഴ്‌സ് ഓണര്‍ പ്രസാദ് ഈ കാര്യം അറിയുമ്പോള്‍ മാത്രം ആണ് സൈനിംഗ് നടന്നത് എന്നും റെനെ പറയുന്നു.
ടീമിലെ മിക്ക കളിക്കാരെയും പരിക്ക് അലട്ടിയത് തന്നെ പഴിക്കാവുന്ന കാര്യം അല്ലെന്നും അത് ടീമിന്റെ വിജയങ്ങളെ ബാധിച്ചു എന്നും റെനെ വ്യക്തമാക്കി. കളിക്കാരുടെ മോശം പ്രകടനം മോശം ആവുമ്പോളും കോച്ചിനെ പഴിച്ചാല്‍ എങ്ങനെയാ എന്നും റെനെ ചോദിച്ചു. ഗോവക്ക് എതിരെ ചാന്‍സ് മിസ്സ് ആക്കിയ സി കെ വിനീതിനെയും ചെന്നൈക്ക് എതിരെ അവസരം തുലച്ച ജാക്കിചന്ദ് സിങ്ങ്‌നെതിരെയും റെനെ ആഞ്ഞടിച്ചു. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെതിരായ റെനെയുടെ വെളിപ്പെടുത്തലുകള്‍ പുതിയ പ്രതിസന്ധികള്‍ക്ക് വഴിവെയ്ക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular