എട്ടുവയസില്‍ താഴെയുള്ളവരുടേയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസില്‍ 10 ശതമാനം കുറവ് വരുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: എട്ടുവയസ്സില്‍ താഴെയുള്ളവരുടെയും മുതിര്‍ന്ന പൗരന്മാരുടെയും പാസ്‌പോര്‍ട്ട് അപേക്ഷ ഫീസ് കുറക്കാനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. സാധാരണ നിരക്കിനേക്കാള്‍ 10 ശതമാനം കുറക്കാനാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഉള്‍നാടന്‍ പ്രദേശക്കാര്‍ക്ക് വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ ശ്രമിച്ചുവരുകയാണ്. വേഗത്തിലും സുതാര്യമായും അപേക്ഷകള്‍ കൈകാര്യംചെയ്യാന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും. അവസാന പേജ് അച്ചടിക്കേണ്ടതില്ലെന്ന തീരുമാനം ഇതിന്റെ ഭാഗമാണ്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular