അനുഷ്‌ക നായികയായാല്‍ ഹീല്‍സ്… ബച്ചനോടൊപ്പം അഭിനയിക്കാന്‍ മിനിമം സ്റ്റൂള്‍.. സൂര്യയെ കുള്ളനെന്ന് വിളച്ച ചാലന്‍ അവതാരകര്‍ക്കെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ് നടന്‍ സൂര്യയെ കുള്ളനെന്ന വിളിച്ച തമിഴ് ടെലിവിഷന്‍ ചാനല്‍ അവതാരകര്‍ക്കെതിരെ വ്യാപക പ്രതിഷേധം. സണ്‍ മ്യൂസിക്കിലെ ലൈവ് പരിപാടിക്കിടെയാണ് അവതാരകര്‍ താരത്തിന്റെ പൊക്കക്കുറവിനെ കളിയാക്കിയത്. സൂര്യയെ നായകനാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പരാമര്‍ശം ഉണ്ടായത്.

സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ബിഗ് ബി ഒപ്പം അഭിനയിക്കണമെങ്കില്‍ സൂര്യ മിനിമം ഒരു സ്റ്റൂള്‍ ഉപയോഗിക്കണം. ഇനി അനുഷ്‌ക നായികയായാല്‍ സൂര്യക്ക് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നും അവതാരകര്‍ പറഞ്ഞു.

അതേസമയം തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ചാനലിനെതിരെ സൂര്യ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. തമിഴകത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ചാനല്‍ പരാമര്‍ശം കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍.

നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നടനുമായ വിശാല്‍ ചാനല്‍ പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തമാശയുടെ പേരില്‍ വ്യക്തികളെ ഇത്തരത്തില്‍ അപമാനിക്കുന്നത് തീര്‍ത്തും അധാര്‍മികമാണെന്നാണ് വിശാല്‍ പറഞ്ഞത്.

പരിപാടിക്കെതിരെ സൂര്യയുടെ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചാനലില്‍ നിന്നും എത്രയും പെട്ടെന്ന് തന്നെ ഈ പ്രോഗ്രാം നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...