അടിവസ്ത്രം കാണാതായ അരിസ്റ്റോ സുരേഷിന് മോഹന്‍ലാല്‍ സമ്മാനമായി അടിവസ്ത്രം നല്‍കി!!! കൂടെ ഒരു കുറിപ്പും.. ‘ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍’

ചുരുങ്ങിയ ദിവസംകൊണ്ട് മലയാളി പ്രേക്ഷകരെ ഏഷ്യാനെറ്റിന് മുന്നില്‍ പിടിച്ചിരുത്തിയ ബിഗ് ബോസില്‍ നിന്ന് ആദ്യത്തെ മത്സരാര്‍ഥിയെ ഇന്ന് എലിമിനേറ്റ് ചെയ്യും. ഒരാഴ്ച്ചത്തെ പ്രകടനം വിലയിരുത്തിയാണ് അനുയോജ്യനല്ലാത്ത മത്സരാര്‍ത്ഥിയെ പുറത്താക്കാനൊരുങ്ങുന്നത്. നേരത്തേ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ബിഗ് ബോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മനോജ് വര്‍മ്മ പുറത്തുപോയിരുന്നെങ്കിലും ആദ്യ എലിമിനേഷനാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികളോട് പെട്ടിയില്‍ സാധനങ്ങള്‍ എടുത്ത് വെച്ച് തയ്യാറായിരിക്കാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എല്ലാവരും പെട്ടി തയ്യാറാക്കി വെച്ചു. ഒരാഴ്ച്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയിട്ടുണ്ട്.

16 പേരുമായി തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍ 15 പേരാണ് ഉളളത്. അതേസമയം ക്യാപ്റ്റനായ ശ്വേതയ്ക്ക് ദേഹാസ്വസ്ഥം ഉണ്ടായി. തനിക്ക് ഗോതമ്പ് ഭക്ഷണം കഴിച്ചു കൂടെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും തന്റെ പ്രോട്ടീന്‍ പൗഡര്‍ ലഭ്യമാക്കണമെന്നും ശ്വേത ആവശ്യപ്പെട്ടു. തുടര്‍ന്ന് അനൂപ് ബിഗ് ബോസിനോട് ഇക്കാര്യം പരാതിയായി അറിയിച്ചു. അതേസമയം ഭക്ഷണം കൂടുതല്‍ വേണമെന്ന മത്സരാര്‍ത്ഥികളുടെ ആവശ്യം മോഹന്‍ലാല്‍ അംഗീകരിച്ചില്ല. ഒരു കൂട്ടുകുടുംബമായി താമസിക്കുമ്പോള്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഈ പ്രായത്തില്‍ അല്ലെങ്കില്‍ ഇനിയെന്നാണ് അരിസ്റ്റോ സുരേഷ് പുകവലി നിര്‍ത്തുകയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ‘രഞ്ജിനി ആദ്യ പ്രണയത്തെ കുറിച്ചുളള സംഭവം വളരെ സത്യസന്ധമായി പറഞ്ഞു. സ്ഫടികതുല്യമായ വാക്കുകള്‍. രഞ്ജിനി വളരെ പാവമാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്’, മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാ മത്സരാര്‍ത്ഥികളേയും കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായങ്ങള്‍ നടത്തി. അടിവസ്ത്രം കാണാതായ അരിസ്റ്റോ സുരേഷിന് മോഹന്‍ലാല്‍ സമ്മാനമായി അടിവസ്ത്രം നല്‍കി. ‘ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍’ എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ സമ്മാനം നല്‍കിയത്. അതിഥി, ഡേവിഡ്, ദിയ എന്നിവരില്‍ നിന്ന് ഒരാള്‍ പുറത്താകുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. പ്രേക്ഷകരില്‍ നിന്നുളള നിര്‍ദേശം കൂടി കണക്കിലെടുത്താണ് മൂന്ന് പേരെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ അടുത്ത ഒരാഴ്ച്ചത്തെ ക്യാപ്റ്റനായി രഞ്ജിനി ഹരിദാസിനെ തിരഞ്ഞെടുത്തു. തന്റെ അഭിപ്രായത്തില്‍ ഡേവിഡ് ജോണ്‍ ആയിരിക്കും പുറത്തുപോവുക എന്നും എന്നാല്‍ അദ്ദേഹം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും രഞ്ജിനി പറഞ്ഞു. തന്റെ ടീം അംഗമായ അദ്ദേഹം നല്ല രീതിയില്‍ പ്രകടനം നടത്തിയ ആളാണെന്ന് രഞ്ജിനി പറഞ്ഞു. ഡേവിഡ് തന്നെയായിരിക്കും പുറത്തുപോവുക എന്ന് സാബു അഭിപ്രായപ്പെട്ടു. അനൂപ് ചന്ദ്രനും ഇതേ അഭിപ്രായം തന്നെയായിരുന്നു. ഇതിനിടെ ദിയ സന സുരക്ഷിതയാണെന്ന് ബിഗ് ബോസ് അറിയിച്ചു. ഡേവിഡ് ജോണ്‍, അതിഥി എന്നിവരാണ് ഇനി എലിമിനേഷന്‍ നിഴലിലുളളത്. ഞായറാഴ്ച്ചയാണ് ആരാണ് പുറത്താവുക എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിക്കുക.

SHARE