പത്തുരൂപ നാണയങ്ങള്‍ നിരോധിച്ചോ…? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ നടന്നിരിന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍ എല്ലാ 10 രൂപാ നാണയങ്ങളും സാധുവാണെന്നും ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു.

പത്തു രൂപയുടെ എല്ലാ നാണയങ്ങളും ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിക്കുന്നത്. ഓരോ തവണ പുതിയ നാണയം ഇറക്കുമ്പോഴും രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. 2009മുതല്‍ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് വിനിമയത്തിലുള്ളത്. ഇത് പണമിടപാടുകള്‍ക്കായി സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

10 രൂപാ നാണയം നിയമപ്രകാരം സാധുതയുള്ളത് തന്നെയാണ്. ജനങ്ങള്‍ അത് ഉപയോഗിക്കുന്നതില്‍ നിന്നും മടിച്ചു നില്‍ക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല 10 രൂപാ നാണയത്തിന്റെ വ്യാജപതിപ്പ് വ്യാപകമായി വിപണിയില്‍ ഇറങ്ങിയിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇക്കാര്യമന്വേഷിച്ച് റിസര്‍വ് ബാങ്കില്‍ ആളുകളുടെ വിളിയെത്തിയപ്പോഴാണ് വിശദീകരണവുമായാണ് അധികൃതര്‍ രംഗത്തെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular