മൂവാറ്റുപുഴയിലെ നിര്‍മ്മല കോളജിന് മുന്‍വശത്ത് നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങളാണിത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ മകള്‍ ഇരുപത് വയസ്സുകാരിയായ ആര്യയാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിയോടെ മൂവാറ്റുപുഴ-പുനലൂര്‍ റോഡിലാണ് അപകടമുണ്ടായത്. കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ആര്യ. ബസില്‍ കയറാനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയെ ഇടിച്ചിട്ടിട്ട് നിര്‍ത്താത പോയ ബൈക്കുകാരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ പിടികൂടാന്‍ സോഷ്യല്‍ മീഡിയ ഇടപെടല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയ ബൈക്ക് നിര്‍ത്താതെ പോയി, കണ്ടുപിടിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ
Similar Articles
വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ആക്രമണം തുടർന്ന് ഇസ്രയേൽ…!! ഗാസ സിറ്റിയിൽ 45 പേർ കൊല്ലപ്പെട്ടു…, വെടിനിർത്തൽ പലസ്തീൻ ജനത നടത്തിയ പ്രതിരോധത്തിൻ്റെ വിജയമെന്ന് ഇറാൻ
ജറുസലേം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിനു ശേഷവും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിൽ 45 പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു ആക്രമണം. ശക്തമായ വ്യോമാക്രമണമാണ് ഗാസ...
കുട്ടികള്‍ കളിക്കുന്നതിനിടെ ഭാരതപ്പുഴയിൽ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, അപകടകാരണം പുഴയിലുള്ള ചെറിയ കുഴികൾ, മുന്നറിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടകാരണമായി
തൃശൂർ: പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഭാര്യ റെയ്ഹാന (35), മകൾ സൈറ...