പിന്മാറിയത് അതുമൂലമാണ്….. ആമി വിവാദത്തില്‍ തുറന്ന് പറച്ചിലുമായി വിദ്യ ബാലന്‍

സമീപകാലത്ത് ഏറെ ചര്ച്ചയായ ആമി എന്ന ചിത്രത്തെ സംബന്ധിച്ച കമലിന്റെ പരാമര്ശത്തിന്മേല്‍ പ്രതികരണവുമായി ചിത്രത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട ബോളിവുഡ് നടി വിദ്യ ബാലന്‍ രംഗത്ത്. മലയാളത്തിന്റെ പ്രിയ കഥാകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ആമി. ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ആദ്യം അവതരിപ്പിക്കാന് സമ്മതിച്ച അത് ചെയ്യുകയായിരുന്നെങ്കില്‍ കൂടുതല്‍ ലൈംഗികത കടന്നുവരുമായിരുന്നു, എന്നാല്‍ മഞ്ജു ഈ കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ അതില്ല എന്ന പരാമര്ശമാണ് വിവാദമായത്. ആമിയില് നിന്ന് വിദ്യാ ബാലന് പിന്മാറിയതില് തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. കമല്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പരാമര്ശിച്ചത്. ഇത് ദേശീയമാധ്യമങ്ങളുടെ വരെ ശ്രദ്ധയാകര്ഷിച്ചു. തുടര്ന്നാണ് വിദ്യ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.

വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറിയതിന് കാരണമായി പറഞ്ഞത് കഥയുമായി ചില പൊരുത്തപ്പെടല്‍ ഇല്ലാത്തതിനാല്‍ എന്നാണ്. എന്നാല്‍ ബാഹ്യ പ്രേരണകള്‍ മൂലമാണ് വിദ്യയുടെ പിന്മാറ്റമെന്നാണ് കമല്‍ പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തില്‍ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ലെന്നും പ്രത്യേകിച്ച് ഞാന് എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക് കമലിന് മറുപടി നല്കാന് ഉദ്ദേശമില്ലെന്നുമാണ് വിദ്യ ഈ വിഷയത്തിന്മേല്‍ പ്രതികരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular