കൊച്ചി: വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമലാ പോളിന് മുന്‍കൂര്‍ ജാമ്യം. കേസുമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് അമലാ പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമലയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. താന്‍ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജ രേഖ സമര്‍പ്പിച്ചിട്ടില്ലെന്നും അമല പോള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ വിലാസത്തിലാണല്ലോ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. പുതുച്ചേരിയില്‍ സ്ഥിര താമസമാക്കിയ താങ്കളുടെ വാഹനം കേരളത്തിലാണല്ലോ ഓടുന്നതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കിയില്ല.
പുതുച്ചേരിയില്‍ അമല പോള്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ഉണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. രജിസ്ട്രേഷനായി നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിച്ചതാണെന്നായിരുന്നു കണ്ടെത്തിയത്. വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കേണ്ടി വരുമായിരുന്നു. എന്നാല്‍, പുതുച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കാന്‍ അവിടെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇവിടെ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നടി നികുതി അടച്ചത്.