ഇപി ജയരാജന്‍ അങ്ങ് ബോളിവുഡിലെത്തി ! , ‘മുഹമ്മദലി’മണ്ടത്തരം അനുരാഗ് കശ്യപ് സിനിമയിലെത്തി

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മുക്കബാസ്’ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇവിടെ അതൊന്നുമല്ല വിഷയം. ഈ ചിത്രത്തിലെ ഒരു രംഗം മലയാളികളെ ഒരു മന്ത്രിക്ക് പറ്റിയ പഴയ ഒരു അബദ്ധത്തിലേക്ക് കൂട്ടികൊണ്ടുപോയി. കേരളത്തെ ഒരുപാട് ചിരിപ്പിച്ച സംഭവമാണിത്. കായിക മന്ത്രിയായിരിക്കെ കേരളത്തില്‍ ഇ.പി.ജയരാജന് പിണഞ്ഞ അബദ്ധം എങ്ങനെ ബോളിവുഡ് ചിത്രത്തിന് പ്രചോദനമായി?

ചിത്രത്തിന്റെ ട്രെയ്ലറില്‍ തന്നെ എല്ലാവര്‍ക്കും ഈ രംഗം കാണാം. ഉത്തര്‍പ്രദേശിലാണ് കഥ നടക്കുന്നത്. ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. അദ്ദേഹം സംസ്ഥാനത്തെ പ്രതിഭകളായ കായിക താരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയാണ്.’ നമ്മുടെ നാട് ധ്യാന്‍ ചന്ദിന്റെ നാടാണ്. മുഹമ്മദ് കൈഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്…’ അപ്പോള്‍ മന്ത്രിക്ക് അരിലികിരുന്ന ഒരാള്‍ അദ്ദേഹത്തെ പതുക്കെ തിരുത്തുന്നു. മന്ത്രി പറയുന്നു; ‘ക്ഷമിക്കണം. മുഹമ്മദലി കേരളത്തില്‍ നിന്നുള്ള ആളാണ്..!’

അമേരിക്കന്‍ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോള്‍ അന്നത്തെ കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ഒരു ചാനലില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. സ്വര്‍ണം നേടി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. ഈ വാക്കുകള്‍ അദ്ദേഹത്തെ കടുത്ത വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular