കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.. ഞെട്ടപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

ന്യൂഡല്‍ഹി: കാമുകിയെ കാറിനുള്ളിലിട്ട് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് കാമുകന്റെ വെളിപ്പെടുത്തല്‍. 38 കാരിയായ കാമുകിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പതുക്കെ അവരെ മരണത്തിലേയ്ക്ക് താന്‍ തള്ളിവിട്ടുവെന്നാണ് പ്രതിയുടെ മൊഴി.

2017 ഓഗസ്റ്റ് 27ന് ഡല്‍ഹിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാംഹൗസ് ഉടമയുടെ മകളെയാണ് 30 കാരനായ ഷബാദ് ഖാന്‍ എന്നയാള്‍ കാറിനുള്ളിലിട്ട് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.

സൗത്ത് ഡല്‍ഹിയിലെ ഷേഖ് സരായിയിലെ ഷോപ്പിംഗ് കോപ്ലംക്സിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ നഗ്നമായ മൃതദേഹം മാല്‍വിയയിലെ വീട്ടിലെത്തിച്ച ശേഷം പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രതി വീട്ടിലെത്തിച്ച മകളെ പിതാവ് എയിംസിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റവാളിയായ ഖാനെ തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഷബാദ് ഖാന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച 38കാരി ഒരു മാസം മുമ്പ് ഗര്‍ഭഛിദ്രത്തിന് വിധേയായിരുന്നു. വിവാഹമോചിതയായ ഇവര്‍ കാമുകനെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു. 2002ല്‍ വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു. 12വയസ്സുകാരന്റെ അമ്മയായ ഇവര്‍ വിവാഹമോചനം നേടിയ ശേഷം മാല്‍വിയ നഗറിലാണ് താമസിച്ചുവരുന്നത്. പ്രതി ഷബാദ് ഖാനൊപ്പം ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് സംഭവം. 12 കാരനായ മകന്‍ സ്ത്രീയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. പണത്തിന് വേണ്ടി മാത്രമാണ് കുറ്റവാളി തന്റെ മകളെ ഉപയോഗിച്ചതെന്ന് പിതാവ് പറഞ്ഞു.

കഴിഞ്ഞ എട്ട് മാസത്തോളമായി പ്രതിയുമായി സൗഹൃദത്തിലായിരുന്ന സ്ത്രീ ഗര്‍ഭം ധരിച്ചതോടെയാണ് തന്നെ വിവാഹം ചെയ്യാന്‍ ഷബാദ് ഖാനെ നിര്‍ബന്ധിച്ചത്. എന്നാല്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാവാനായിരുന്നു പ്രതിയുടെ ആവശ്യം. തുടര്‍ന്ന് സ്ത്രീയെ ഒഴിവാക്കാനായി പ്രതിയുടെ ശ്രമം. മദ്യാസക്തിയിലാണ് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും തമ്മില്‍ വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കാറിന്റെ മുന്‍ സീറ്റിലിരുന്നാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് അയാള്‍ കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഒരു മണിക്കൂറിന് ശേഷമാണ് കാമുകിയെ താന്‍ കൊലപ്പെടുത്തിയ വിവരം ഷബാദ് ഖാന്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് കാമുകിയുടെ നഗ്‌നമായ ശവശരീരം അവരുടെ വീട്ടിലെത്തിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular