പ്രമുഖ സീരിയല്‍ നടിമാര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍; ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളും പിടിച്ചെടുത്തു

കണ്ണൂര്‍: ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒമ്പതംഗ സംഘം പിടിയില്‍. സംഘത്തില്‍ പ്രമുഖ സീരിയല്‍ നടികളും. കണ്ണൂര്‍ നഗരത്തില്‍ ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നവരാണ് അറസ്റ്റിലായത്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്.

ചിറക്കല്‍ സ്വദേശി എന്‍പി ബിജില്‍ (33), തളാപ്പ് സ്വദേശി എപി സമിത് (30), പുഴാതി സ്വദേശി പി സജീഷ് (25), തുളിച്ചേരി കെകെ ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്വി പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എവി വിജില്‍ (25), വയനാട് അമ്ബലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാരാകട്ടെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശിനികളാണ്.

കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ് ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

Similar Articles

Comments

Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...