മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി പാര്‍വ്വതി നായര്‍!!!

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ മനസില്‍ നല്ല പേടിയുണ്ടെന്ന് നടി പര്‍വ്വതി നായര്‍. നവാഗത ഡയറക്ടര്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വ്വതി മോഹന്‍ലാലിനൊപ്പം സ്‌ക്രീനിലെത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ മികവിനൊത്ത് ഉയരാന്‍ തനിക്കാകുമോയെന്നതാണ് പാര്‍വ്വതിയുടെ പേടി.

‘അദ്ദേഹം എന്റെ പ്രിയ നടന്മാരിലൊരാളാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആ പ്രകടനമികവിനൊത്ത് എനിക്ക് ഉയരാന്‍ കഴിയുമോയെന്ന പേടിയുണ്ട്. അതാണ് ശരിക്കും എന്നെ ടെന്‍ഷനാക്കുന്നത്.’ എന്നാണ് പാര്‍വ്വതി പറഞ്ഞത്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിലാണ് പാര്‍വ്വതി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതിലെ നാടന്‍ ടച്ചുളള കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് പാര്‍വ്വതി പറയുന്നത്.

‘ ആഴ്ചകള്‍ക്കുമുമ്പ് അജോയിയെ കണ്ടിരുന്നു. ഇത്രയും വലിയ ബജറ്റിലൊരുക്കുന്ന വമ്പന്‍ ടീമുകള്‍ ഒരുമിക്കുന്ന ചിത്രത്തില്‍ എന്നെയുള്‍പ്പെടുത്തുമെന്ന ഒരു പ്രതീക്ഷയുമില്ലായിരുന്നു. മുംബൈയില്‍ വ്യാഴാഴ്ച ആദ്യത്തെ ഷോട്ടിന്റെ ആദ്യ ടേക്ക് എടുക്കുംവരെ ഈ ചിത്രത്തില്‍ ഞാനുണ്ടാവുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു.’ അവര്‍ പറയുന്നു.

മുന്തിരവള്ളികള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മീനയെ കൂടാതെ തൃഷയും ചിത്രത്തില്‍ നായികയായെത്തുന്നു. പ്രകാശ് രാജും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ചിത്രത്തിന് പേരിട്ടിട്ടില്ലെങ്കിലും ചിത്രീകരണം ആരംഭിച്ചു. മുംബൈയാണ് പ്രധാന ലൊക്കേഷന്‍. അടുത്ത മാസം ചിത്രീകരണം പൂര്‍ത്തിയാക്കും. മെയില്‍ തിയേറ്ററുകളിലുമെത്തും. ഇതോടെ ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രവും ഇതാകും. ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട്, സായ്കുമാര്‍, എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ഒരു നടനെന്ന നിലയില്‍ ഏറെ കൗതുകം തോന്നിയ ഒരു സബ്ജക്റ്റിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷമുണ്ട്. ഇപ്രകാരമാണ് ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞ ചിത്രമായിരിക്കുമെന്നും അണിയറപ്രവര്‍ത്തകരും സൂചിപ്പിച്ചുണ്ട്.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് നിര്‍മ്മാണം. കുരുവിളയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. നവാഗതനായ സാജു തോമസാണ് തിരക്കഥ. മുംബൈ, പൂനൈ, തായ്‌ലാന്റ്, മംഗോളിയ, സത്താറ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Similar Articles

Comments

Advertismentspot_img

Most Popular