പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കയറിപിടിച്ചു വൈദികനായ അധ്യാപകന്‍, പ്രതഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഷന്‍: പുറത്തായത് മുമ്പും പരാതികള്‍ ലഭിച്ച വൈദികന്‍

കൊല്ലം: വൈദികനായ അധ്യാപകന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാനേജ്മെന്റ് വൈദികനെ സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കരയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലെ സ്‌കൂളിലാണ് സംഭവം.

ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസി കൂടിയായ ഫാ.ഗീവര്‍ഗീസിനെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ സുറിയാനി ഭാഷാ അധ്യാപകനാണ് വൈദികന്‍. ഈ വൈദികനെതിരെ മുമ്പും പരാതികള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സഭാ നേതൃത്വവും മാനേജ്മെന്റും കേസ് ഒതുക്കാന്‍ ശ്രമം നടത്തിയെന്നാണ് ആരോപണം. മുന്‍പ് പലപ്പോഴും വിദ്യാര്‍ത്ഥിനികളോട് ഇദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

വിദ്യാര്‍ഥിനികള്‍ നിരവധി തവണ പ്രിന്‍സിപ്പാള്‍ മുമ്പാകെ പരാതി നല്‍കിയിട്ടുണ്ടെക്കിലും നടപടിയെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ വിദ്യാര്‍ഥികള്‍ പ്രതഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.

SHARE