ഒടിയനില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും? ട്വീറ്റ് സൂചിപ്പിക്കുന്നത്…

ഒടിയനില്‍ മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന യുവ സംഗീത സംവിധായകന്‍ സാം സി.എസ് ന്റെ ട്വീറ്റ് ചെയ്ത ഒരു പോസ്റ്റാണ് ആരാധകരില്‍ ഇത്രയേറെ സംശയം ഉളവാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ക്ക് പുറമെ ബച്ചനെയും ട്വീറ്റ് ടാഗ് ചെയ്തിട്ടുണ്ട്.

രാം ഗോപാല്‍ വര്‍മയുടെ ആഗിലും മേജര്‍ രവി സംവിധാനം ചെയ്ത കാണ്ടഹാറിലും മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒടിയന്‍ വരുന്നത്. ബനാറസ്, കാശി, തേങ്കുറിശ്ശി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകകളില്‍ മോഹന്‍ലാല്‍ എത്തുന്നു.

മാണിക്യന്‍ എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിട്ടുണ്ട്. അത് സോഷ്യല്‍ മീഡിയകളിലും മറ്റും വന്‍ ചര്‍ച്ചയായിരുന്നു. ശരീരഭാരം കുറച്ചതിനെ പിന്നാലെ ഒരു മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടത്തിന് പുതിയ ഗെറ്റപ്പില്‍ എത്തിയ മോഹന്‍ലാലിനെ കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...