ചിത്രത്തിന്റെ പേര് മാത്രം മാറ്റിയാല്‍ പോരാ…കഥാപാത്രങ്ങളുടെ പേരുകളും മാറ്റണം; പദ്‌വാതിക്കെതിരെ വീണ്ടും ആക്രമണവുമായി കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ ഈ മാസം 25ന് പ്രദര്‍ശിപ്പിക്കാനിരിക്കെ ചിത്രത്തിനെതിരെ വീണ്ടും രജ്പുത് കര്‍ണിസേന. ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ണിസേന വീണ്ടും രംഗത്തെത്തിയതാണ് ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്.

സിനിമയ്ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. ചിത്രത്തിന് ഇനിയും മാറ്റം വരുത്തണം എന്നാണ് കര്‍ണി സേന പ്രവര്‍ത്തകരുടെ ആവശ്യം. സിനിമയുടെ പേര് മാത്രം മാറ്റിയാല്‍ പോരാ കഥാപാത്രങ്ങളുടെ പേരും മാറ്റണമെന്ന് കര്‍ണിസേന നേതാവ് മഹിപാല്‍ സിങ് ആവശ്യപ്പെട്ടു.

2017 ഡിസംബര്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് റിലീസ് നീണ്ടു പോയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതി.

പിന്നീട് ചിത്രത്തില്‍ അഞ്ച് 5 ഭേദഗതികളാണ് വരുത്തിയത്. ചിത്രത്തില്‍ നിന്ന് സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി, ചിത്തോര്‍, മേവാര്‍ എന്നീ സ്ഥലങ്ങളുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. രജപുത്രരുടെ സംസ്‌കാരത്തെ അപമാനിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്ന് ചൂണ്ടിക്കാട്ടിയാണ് രജ്പുത് കര്‍ണിസേനയും മറ്റും രംഗത്ത് വന്നത്.

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...