ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

ഭോപ്പാല്‍: ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി.ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശങ്കര്‍, മദ്യത്തിന് അടിമയായിരുന്നെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ പരിഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ടി.വി റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പെട്ടന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ തന്നെ നല്‍കുന്ന സൂചന.

ശനിയാഴ്ച ജോലി കഴിഞ്ഞു വന്ന ശങ്കര്‍ ഭക്ഷണത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പമിരുന്ന് ടിവി കാണുകയായിരുന്നു. ഇതിനിടെ ഇയാള്‍ ടിവി റിമോട്ട് ചോദിച്ചുവെങ്കിലും ഭാര്യ നല്‍കാന്‍ തയ്യാറായില്ല. ടിവി കാണാതെ പോയി വിശ്രമിക്കാന്‍ ഭാര്യ പറഞ്ഞു. ഉടന്‍ മുറിയിലേക്ക് കയറിയ ശങ്കര്‍ തൂങ്ങി മരിക്കുകയായിരുന്നു. അല്‍പ്പ നേരത്തിന് ശേഷം ഭാര്യ മുറിയില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...