അഭിവ്യൂഹങ്ങള്‍ക്ക് വിട…. നിവിനും മോഹന്‍ലാലും ഒന്നിക്കുന്നു, വാര്‍ത്ത സ്ഥിരീകരിച്ച് താരം

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നു. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നത്. ഇന്നലെ മുതല്‍ ഈ വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് നിവിന്‍ പോളിയില്‍നിന്ന് ഇതിന് സ്ഥിരീകരണം ലഭിച്ചത്.

ഒടിയന്‍ ഷൂട്ടിംഗ് വൈകിയതിനാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ മംഗോളിയയിലാണ്. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. ഇതിനിടയിലാണോ കായംകുളം കൊച്ചുണ്ണിയിലെ കാമിയോ പൂര്‍ത്തിയാക്കുക.റിലീസാകുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ചര്‍ച്ചയായതിനാല്‍ ചിത്രത്തെക്കുറിച്ച് ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ലാലേട്ടന്‍ അതിഥി താരമായി എത്തുന്നതോടെ സിനിമയുടെ ലെവല് മാറും.

Similar Articles

Comments

Advertismentspot_img

Most Popular