ഷാജി പാപ്പാന്‍ മോഡല്‍ ഹോളിവുഡിലും; മുണ്ടിന്റെ ഡിസൈന്‍ ഇന്ത്യയും കടന്ന് പ്രചരിക്കുന്നു

മലയാള സിനിമയിലെ ചില രംഗങ്ങളോ പാട്ടുകളോ ഇന്ത്യമുഴുവന്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍ ഏറ്റെടുക്കുന്നത് പുതിയ സംഭവമല്ല. ഇൗയടുത്ത് ജിമിക്കി കമ്മല്‍ പാട്ട് ഹിറ്റായത് തന്നെ പ്രധാന ഉദാഹരണം. ഇന്ത്യയിലെന്നല്ല, ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും ജിമിക്കി കമ്മല്‍ ഡാന്‍സ് പ്രചരിച്ചു. ഇപ്പോഴിതാ ആട് 2 ഇറങ്ങിയതോടെ കേരളത്തിലെങ്ങും ഷാജി പാപ്പന്‍ മുണ്ട് ആണ് തരംഗമായിരിക്കുന്നത്. ആട് ആദ്യഭാഗത്ത് ചുവന്ന നിറമുള്ള മുണ്ടായിരുന്നെങ്കില്‍ ഇത്തവണ ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഡബിള്‍ സൈഡഡ് മുണ്ടാണ് ഷാജി പാപ്പന്റെ വേഷം. ആട് 2 സിനിമ പോലെ പാപ്പന്റെ മുണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ പാപ്പന്‍ സ്‌റ്റൈല്‍ അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുന്നു. മെട്രിക്‌സ് എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറന്‍സ് ഫിഷ്‌ബേണ്‍ ആണ് പാപ്പന്‍ സ്‌റ്റൈല്‍ ഹോളിവുഡില്‍ എത്തിച്ചത്.
ഇവിടെ മുണ്ടിലായിരുന്നെങ്കില്‍ നീളന്‍ കുര്‍ത്തയുടെ ഇരുവശത്തും ചുവപ്പും കറുപ്പും വേഷത്തിലാണ് ലോറന്‍സ് എത്തിയത്. 75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ ലോറന്‍സ് എത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഇതോടെ ആട് 2വിന്റെ കോസ്റ്റിയൂം ലോകശ്രദ്ധ നേടുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

pathram:
Related Post
Leave a Comment