സച്ചിന്റെ മകള്‍ സാറയോട് 32കാരന് പ്രണയം.. ഒടുവില്‍ സംഭവിച്ചത്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെന്‍ഡുല്‍കറെ ശല്യപ്പെടുത്തിയ മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി യെ പൊലീസ് അറസ്റ്റ്‌ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥി എന്ന ആളെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുപ്പത്തിരണ്ടുകാരനായ ദേബ്കുമാര്‍ മൈഥി ഇരുപതോളം തവണ തെന്‍ഡുല്‍കറിന്റെ വീട്ടിലേക്ക് വിളിച്ച് ശല്യപ്പെടുത്തുകയും സാറയെ കുറിച്ച് മോശമായി സംസാരിക്കുകയും അവരെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ദേബ്കുമാര്‍ പറഞ്ഞത് ഇങ്ങനെ.
പവലിയനില്‍ ഇരുന്ന് കളി കാണുന്നതിനിതിടയിലാണ് ഞാന്‍ അവളെ കാണുന്നത്. ഞാന്‍ ഉടന്‍ തന്നെ പ്രേമത്തിലാകുകയായിരുന്നു… എനിക്കവളെ വിവാഹം കഴിക്കണം. തെന്‍ഡുല്‍കറിന്റെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ കണ്ടെത്തിയ ഞാന്‍ ഒരു 20 തവണയെങ്കിലും അതില്‍ വിളിച്ചിട്ടുണ്ട്… പക്ഷെ ഇന്നേവരെ അവളെ നേരിട്ട് കാണാന്‍ ആയിട്ടില്ല.” ദേബ്കുമാര്‍ മൈഥി പൊലീസിനോട് പറഞ്ഞു.
ഇന്ന് വൈകീട്ട് തന്നെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ നിന്നുമുള്ള ദേബ്കുമാര്‍ മൈഥിയെ ഹാല്‍ദിയയിലെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് മുംബൈയിലേക്ക് കൊണ്ടുപോവുകയും ചെയ്യും എന്നാണ് അറിയാന്‍ സാധിക്കുന്നത്.
എന്നാല്‍ ശല്ല്യക്കാരന്റെ മാനസികസ്ഥിതി മോശമാണ് എന്നാണ് അയാളുടെ കുടുംബം പ്രതികരിച്ചത്. ‘ കഴിഞ്ഞ എട്ടുമാസമായി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് ദേബ്കുമാര്‍” അദ്ദേഹത്തിന്റെ ഒരു ബന്ധു ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ പൊലീസ് കണ്ടെടുത്തിയ ഡയറിയില്‍ സാറാ തെന്‍ഡുല്‍കറിന്റെ പേരും അവരെ അയാളുടെ ഭാര്യയാക്കികൊണ്ടുള്ള ചിത്രീകരണങ്ങളും ഉണ്ട്. ദേബ്കുമാര്‍ വളരെ നല്ലൊരു ചിത്രകാരനാണ് എന്നാണ് അദ്ദേഹത്തിന്റെ ഒരു ബന്ധു പറയുന്നത്.എന്തിരുന്നാലും ആള്‍ക്ക് സച്ചിന്റെ നമ്പര്‍ ലഭിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.

Similar Articles

Comments

Advertismentspot_img

Most Popular