കിടിലന്‍ ലുക്കില്‍ വിജയ് സേതുപതി; ജുംഗയുടെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കാണാം…

സിനിമയിലും ജീവിതത്തിലും വ്യത്യസ്തതനായ വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഫസ്റ്റ് ലുക്കാണ് വിജയ് സേതുപതിക്ക് നല്‍കിയിരിക്കുന്നത്. ഒരു സ്റ്റൈലിഷ് അധോലോക നായകന്റെ റോളിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. കാതലും കടന്ത് പോകും എന്ന സിനിമയുടെ ജോണറിലായിരിക്കും ഈ ചിത്രമെന്നും സൂചനയുണ്ട്.

‘ഇതുക്കുതാനെ ആസെയ്പെട്ടെയ് ബാലാകുമാര’യുടെ സംവിധായകനായിരുന്ന ഗോഗുലാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. നടിഗര്‍ സംഘം മലേഷ്യയില്‍ നടത്തിയ പരിപാടിയിലാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് അവതരിപ്പിച്ചത്.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...