20 കോടിയുടെ സമ്മാനം; പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം..!

അബുദാബി: പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. പുതുവര്‍ഷത്തില്‍ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഡിസംബറിലെ നറുക്കെടുപ്പിലാണ് കോടികള്‍ സമ്മാനം ലഭിച്ചത്.
അധികൃതര്‍ ഹരികൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രധാന സമ്മാനത്തിനു പുറമെ മറ്റ് ആറ് സമ്മാന ജേതാക്കളെയും തിരഞ്ഞെടുത്തു. 4,50,000, 1,00,000, 90,000, 80,000, 70,000, 60,000, 50,000 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകകള്‍.
ബിഗ് ടിക്കറ്റ് മില്യനയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 തവണയും ഇന്ത്യക്കാരെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇവരില്‍ കൂടുതലും മലയാളികളുമാണ്. 1992 മുതല്‍ നടന്നു വരുന്ന നറുക്കെടുപ്പിന്റെ ജനപ്രീതി ഓരോ മാസവും വര്‍ധിച്ചുവരികയാണ്.
നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാള്‍ക്ക് ഒന്‍പത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടര്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപയും (10 ദശലക്ഷം ദിര്‍ഹം) കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു.

Similar Articles

Comments

Advertisment

Most Popular

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...

ഒരുതരത്തിലും ബിജെപിയുമായി ചേര്‍ന്ന് പോകില്ല’: ജെഡിഎസ് കേരളഘടകം ഗൗഡയെ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം : എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതില്‍ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ...