ലാലുവിനെ തടവിലാക്കിയതിന് നിതീഷിനോട് നന്ദി പറഞ്ഞ് ലാലുവിന്റെ മകന്‍ തേജസ്വി യാദവ്

പാട്‌ന: കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ലാലുവിന്റെ മകന്‍ തേജസ്വി യാദവ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് തേജസ്വിയുടെ പരിഹാസം. വളരെ നന്ദി നിതീഷ് കുമാര്‍… തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

Thank you very much Nitish Kumar

— Tejashwi Yadav (@yadavtejashwi) January 6, 2018

ശനിയാഴ്ചയാണ് ആര്‍ ജെ ഡി അധ്യക്ഷന്‍ കൂടിയായ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ചുലക്ഷം പിഴയും കോടതി വിധിച്ചത്. തുടര്‍ന്നാണ് നിതീഷിനെ പരിഹസിക്കുന്ന ട്വീറ്റുമായി തേജസ്വിയെത്തിയത്. എന്‍ ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിതീഷ് കുമാര്‍ നേതൃത്വം നല്‍കിയിരുന്ന മഹാസഖ്യം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പിന്നീട് മഹാസഖ്യം പിളരുകയും നിതീഷ് എന്‍ ഡി എ പാളയത്തില്‍ എത്തുകയുമായിരുന്നു. കോടതി വിധി വിശദമായി പഠിച്ചതിനു ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിധി പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular