തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പാക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തു; യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശ്: തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതോടെ യുവതിയും കാമുകനും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് ദാരുണസംഭവം. ബിരുദ വിദ്യാര്‍ഥിയായ 21 വയസ്സുകാരി കാജല്‍ പാണ്ഡ്യയും 19 വയസ്സുകാരനായ ഓജസ് തിവാരിയുമാണ് വീട്ടുകാര്‍ പ്രണയം എതിര്‍ത്തതിന് ജീവനൊടുക്കിയത്. നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായം കൂടുതലാണ് എന്ന കാരണത്താല്‍ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. തേത്തുടര്‍ന്നാണ് യുവതിയും കാമുകനും ആത്മഹത്യ ചെയതതെന്ന് പൊലീസ് അറിയിച്ചു

നഗരത്തിലെ ഒരു സ്വകാര്യ കോളെജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു കാജല്‍. ഓജസ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയാണ്.

SHARE