എ.കെ.ശശീന്ദ്രനേക്കട്ട് ചവട്ടുന്നത് തോമസ് ചാണ്ടി തന്നെ, ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎ യുടെ വീട്ടിലെ സഹായി മഹാലക്ഷമി

ഫോണ്‍ കെണി കേസില്‍ എ.കെ.ശശീന്ദ്രനെകുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മഹാലക്ഷമി തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടിലെ സഹായി. പി എ ശ്രീകുമാറിന്റെ വീട്ടില്‍ കുട്ടികളെ നോക്കുന്ന ജോലിയെന്ന് മഹാലക്ഷമി ചെയ്യുന്നത്.തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാലക്ഷമി ഹര്‍ജി നല്‍കിയിരുന്നത്. തനിക്ക് പ്രായപൂര്‍ത്തിയായ മകള്‍ ഉണ്ടെന്നും സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച വിഷയം ആയതിനാല്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തക പരാതി പിന്‍വലിച്ചത് ഭയന്നിട്ടാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular