മൂന്നുകുട്ടികളുടെ അമ്മയായ യുവതി അയല്‍വാസിയായ വിവാഹിതനൊപ്പം ഒളിച്ചോടി; സംഭവം പുറംലോകമറിയുന്നത് ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെയും ഭര്‍ത്താവിനെ കാണാനില്ലെന്ന ഒളിച്ചോടിയ യുവാവിന്റെ ഭാര്യയുടേയും പരാതിയെ തുടര്‍ന്ന്

കോട്ടയം: മൂന്ന് കുട്ടികളുള്ള വീട്ടമ്മ വിവാഹിതനും രണ്ടു കുട്ടകളുടെ പിതാവുമായ അയല്‍വാസിക്കൊപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഒളിച്ചോടിപ്പോയ യുവാവിന്റ ഭാര്യയും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസം അയല്‍വാസിയെ ഭാര്യയ്ക്ക് ഒപ്പം വീട്ടില്‍ കാണാന്‍ പറ്റാത്ത രീതിയില്‍ കണ്ടെത്തിയിരുന്നെന്നും ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നെന്നും പരാതിക്കാരനായ യുവാവ് പറയുന്നു. വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് എത്തുയപ്പോഴാണ് ഭാര്യയെ കാണാനില്ലാത്ത കാര്യം അറിഞ്ഞത്. തുടര്‍ന്ന് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കുകയായിരിന്നു

Similar Articles

Comments

Advertisment

Most Popular

ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും...

തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല്...