കട്ടന്‍ചായ കുടിക്കുമ്പോള്‍ എന്തിനാണ് മദ്യപാന മുന്നറിയിപ്പ്; മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റമല്ലേ..? സെന്‍സര്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് നെടുമുടി

സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് നടന്‍ നെടുമുടി വേണു. സിനിമയില്‍ കട്ടന്‍കാപ്പിയാണ് മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പെന്ന് നെടുമുടി വേണു ചോദിക്കുന്നു. അതിലും വലിയ കൊടുംക്രൂരതകള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. അതിനെതിരെയൊന്നും സെന്‍സര്‍ബോര്‍ഡ് നടപടിയെടുക്കാത്തതെന്താണെന്നും നെടുമുടി വേണു ചോദിക്കുന്നു.

നെടുമുടി വേണുവിന്റെ വാക്കുകള്‍:

‘യഥാര്‍ത്ഥത്തില്‍ സിനിമയില്‍ ഞങ്ങള്‍ കുടിക്കുന്നതും കുപ്പിയില്‍ നിറച്ചുവയ്ക്കുന്നതും എല്ലാം കട്ടന്‍ ചായയാണ്. മദ്യമാണെന്ന തോന്നലുണ്ടാക്കി കട്ടന്‍ചായ കുടിക്കുന്നതിന് നിയമപ്രകാരമുള്ള മദ്യനിയമങ്ങള്‍ സ്‌ക്രീനില്‍ കാണിക്കേണ്ടതിന്റെ ആവശ്യമെന്ത്? അങ്ങനെ എഴുതിക്കാണിച്ചാല്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. നിയമവിരുദ്ധമായ എത്രയോ രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നു. അതിനെതിരെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് പ്രതികരിക്കുന്നില്ല?

മദ്യം കഴിക്കുന്നതുമാത്രമെ സെന്‍സര്‍ ബോര്‍ഡിന് കുറ്റകരമായി തോന്നുന്നുള്ളോ? മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റകരമല്ലെ? അച്ഛനെ കൊല്ലുന്നു, ഭാര്യയെ കൊല്ലുന്നു. കൂട്ടുകാരന്‍ കൂട്ടുകാരനെ കൊല്ലുന്നു. മോഷണം, പിടിച്ചുപറി, അടിപിടി, മര്‍ദ്ദനം എന്നുവേണ്ട ക്രൂരതനിറഞ്ഞ എന്തെല്ലാം രംഗങ്ങള്‍ സിനിമയില്‍ കാണിച്ചുകൊണ്ടിരിക്കുന്നു? അത്തരം രംഗങ്ങള്‍ കാണിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് വഴിമാറുന്നു?

സിനിമ ഒരു കലാരൂപമാണ്. ഒരുനല്ല കലാരൂപമെന്ന നിലയില്‍ സിനിമയെ കണ്ടാല്‍ മതിയാകും. ജീവിതത്തിലില്ലാത്തത് പലതുമാണ് സിനിമയില്‍ കാണിക്കുന്നത്. പ്രണയഗാനം ജീവിതത്തിലുണ്ടോ? പ്രണയിക്കുന്നവരുണ്ടാകും. അവര്‍ പ്രണയഗാനം പാടിനടക്കാറുണ്ടോ മരം ചുറ്റി നടക്കാറുണ്ടോ? പ്രണയവുമായി ബന്ധപ്പെട്ട സ്വപ്നരംഗങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വലിയ സംഘം നൃത്തം ചെയ്യുന്നത് എത്രയെത്ര സിനിമകളില്‍ നമ്മള്‍ കണ്ടിരിക്കുന്നു. അതൊക്കെ ജീവിതത്തിലുണ്ടോ? കട്ടന്‍ചായ കുടിക്കുമ്പോള്‍ മദ്യപാനത്തിന്റെ നിയമവശങ്ങള്‍ എഴുതികാണിക്കണമെന്ന് പറയുന്ന സെന്‍സര്‍ബോര്‍ഡിനെതിരെ വേണമെങ്കില്‍ കേസ് കൊടുക്കാവുന്നതാണ്.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...