വീട്ടിലെ വളര്‍ത്തുനായയെ കൊന്നെന്ന അച്ഛന്റെ പരാതിയില്‍ മകന്‍ അറസ്റ്റില്‍!! കേസ് രജിസ്റ്റ്ര്‍ ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം

റായ്പൂര്‍: വീട്ടിലെ വളര്‍ത്തുനായയെ കൊന്ന മകനെതിരെ പരാതിയുമായി അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. ഒടുവില്‍ പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയിലെ പോഡി ഗ്രാമത്തിലാണ് സംഭവം. ശിവമംഗല്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെ മകന്‍ സന്താരിയാണ് കൊന്നത്.

പറഞ്ഞത് അനുസരിക്കാത്തതിനാണ് മകന്‍ കൊന്നത്. നായ സായിയുടെ ഓമനയായിരുന്നുവെങ്കിലും മക്കള്‍ക്ക് നായയെ ഇഷ്ടമല്ലായിരുന്നു. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കിടന്ന പന്ത് എടുക്കാന്‍ നായയോട് സന്താരി നിര്‍ദേശിച്ചു. നായ അത് അനുസരിച്ചില്ല. ദേഷ്യം വന്ന മകന്‍ കയ്യില്‍ കിട്ടിയ കത്തി ഉപയോഗിച്ച് നായയെ വെട്ടിക്കൊല്ലുകയായിരിന്നു.

ചന്തയില്‍ പോയി തിരിച്ചെത്തിയ അച്ഛന്‍ കണ്ടത് തന്റെ നായ ചത്തുകിടക്കുന്നതാണ്. കൃത്യം ചെയ്തത് മകനാണെന്ന് മനസ്സിലാക്കിയ പിതാവ് ചത്ത നായയുമായി കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി മകനെതിരെ പരാതി കൊടുക്കുകയായിരിന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം ചട്ടം 429 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മകനെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ തന്റെ അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് താന്‍ നായയെ കൊന്നതെന്നാണ് മകന്‍ പൊലീസിനോട് പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular