നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നതെന്ന് നോക്ക്, അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും: വീഡിയോയിലൂടെ പ്രതികരിച്ച് നടന്‍ ബാബുരാജ്

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്തെത്തി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ബാബുരാജിന്റെ വാക്കുകള്‍:

ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ മാത്രം എന്നെ ഒതുക്കി നിര്‍ത്തുന്നത്.ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇത് കേട്ട് കേട്ട് മടുത്തു.

അതുപോലെ തന്നെ മറ്റൊരു കാര്യം, ഇതിന് പിന്നിലിരുന്ന് നിങ്ങള്‍ ഈ പ്രയത്നം ചെയ്യുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം, നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്? എന്താ ചെയ്യുന്നത്? എന്നൊക്കെ നോക്ക്. അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി. ഫെയ്സ്ബുക്ക് ലൈവില്‍ ബാബുരാജ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular