മഞ്ജുവിന് പത്മ ശ്രീ …പ്രമുഖ സിപിഎം നേതാവിന്റെ ഇടപെടല്‍; നടി ആക്രമിക്കപ്പെട്ടകേസ് ഒത്തുതീര്‍പ്പിലേക്കെന്ന് പ്രമുഖ മാധ്യമം

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒത്തു തീര്‍പ്പിലേക്കെന്നു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ഗൂഡാലോചനാ വാദം ആദ്യം ഉയര്‍ത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിന്‍വലിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനാണ് ഇപ്പോള്‍ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ വനിതാ സിനിമാ കൂട്ടായ്മയില്‍ വിള്ളലുണ്ടായിരിക്കുന്നതെന്നാണ് സൂചന ഡെയ്‌ലി ഇന്ത്യന്ഡ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കൊച്ചിയില്‍ സഞ്ചരിക്കുന്ന ട്രാവലറിനുള്ളില്‍ വച്ച് മലയാളത്തിലെ പ്രമുഖ നടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു പള്‍സര്‍ സുനി അടക്കം കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സൂപ്പര്‍ താരം ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 85 ദിവസം ദിലീപ് ജയിലില്‍ കഴിയുകയും ചെയ്തു. കേസില്‍ ദിലീപ് ജയിലില്‍ നിന്നു പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഭാഗമായാണ് മലയാളത്തില്‍ വനിതാ കൂട്ടായ്മ രൂപപ്പെട്ടത്. നടി മഞ്ജുവാര്യര്‍ തന്നെയാണ് കൂട്ടായ്മയ്ക്കു രൂപം നല്‍കിയകും. നടി പാര്‍വതിയും റിമ കല്ലിംഗലും അടക്കമുള്ളവര്‍ മഞ്ജുവിനു പിന്‍തുണയുമായി വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംരംഭത്തില്‍ ഒന്നിച്ച് അണിനിരക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഓപ്പണ്‍ ഫോറം വേദിയില്‍ നടി പാര്‍വതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചതോടെയാണ് സംഭവം വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞത്.
പാര്‍വതിയ്ക്കു നേരെ ശക്തമായ ആക്രമണം മമ്മൂട്ടിയുടെ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായെങ്കിലും മഞ്ജുവാര്യര്‍ മമ്മൂട്ടിയെ അപലപിക്കാനോ, പാര്‍വതിയെ പിന്‍തുണച്ച് രംഗത്തെത്താനോ തയ്യാറായില്ല. ഇതിനിടെയാണ് സാമൂഹ്യസേവന രംഗത്ത് മഞ്ജു സജീവമായത്. ഓഖി ദുരിത ബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ സഹായം നല്‍കിയ മഞ്ജു ലക്ഷ്യമിടുന്നത് പത്മശ്രീ തന്നെയാണെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നത്. ഇതേ തുടര്‍ന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ഒത്തു തീര്‍പ്പിനായി സിപിഎമ്മിലെ ഒരു ഉന്നത നേതാവ് മഞ്ജുവിനെ സമീപിച്ചതെന്നാണ് സൂചന. കേന്ദ്രത്തില്‍ സ്വാധീനമുള്ള ഒരു ഉന്നത ബിജെപി നേതാവും, സിനിമാ ബന്ധമുള്ള ഒരു ഉന്നത സിപിഎം നേതാവും ഇടപെട്ട് പ്രശ്‌നങ്ങളെല്ലാം ഒത്തു തീര്‍ക്കുമെന്നാണ് ധാരണ. പത്മശ്രീ ലഭിക്കുന്നതിനുള്ള സംസ്ഥാന പട്ടികയില്‍ മഞ്ജുവിന്റെ പേര് ഉള്‍പ്പെടുത്തുമെന്നാണ് ധാരണ ലഭിച്ചിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും...

തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല്...