ട്രെയില്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ട്രെയിനുകള്‍ വൈകിയാല്‍ ഇനിമുതല്‍ എസ്.എം.എസ് സന്ദേശമായി വിവരം ലഭിക്കും

യാതക്കാര്‍ക്ക് പുതിയ സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വെ. ട്രെയിനുകള്‍ ഇനി മുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്.എം.എസ് സന്ദേശമായി വിവരം ലഭിക്കും. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ രാജ്യത്തെ ആയിരത്തോളം ട്രെയിനുകളെ കുറിച്ചാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. ഈ സൗകര്യം യാത്രക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതാണ്

ഒരു മണിക്കൂറിലധികം വൈകുന്ന ട്രെയിനുകളെക്കുറിച്ചാണ് യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിചിരിക്കുന്നത്. നേരത്തേ രാജധാനി, ശതാബ്ധി തുടങ്ങിയ ട്രെയിനുകളെക്കുറിച്ച് മാത്രമാണ് യാത്രക്കാര്‍ക്ക് എസ്.എം.എസ് സൗകര്യം നല്‍കിയിരുന്നത്.

പുതിയ നീക്കം യാത്രക്കാര്‍ക്ക് ഏറെ സൗകര്യം ആകുമെന്നാണ് റെയില്‍ വേയുടെ കണക്കുകൂട്ടല്‍.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...