ചിരിയുടെ മാലപ്പടക്കവുമായി അവര്‍ എത്തി , ‘ദൈവമേ കൈതൊഴാം k കുമാറാകണം’ ട്രെയിലര്‍ പുറത്ത്

പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ദൈവമേ കൈതൊഴാം ഗ. കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജയറാമാണ് ചിത്രത്തിലെ നായകന്‍. അനുശ്രീയാണ് നായിക. ജയറാമിന്റെ മകനും യുവനടനുമായ കാളിദാസ് ജയറാമാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

തികഞ്ഞ ഒരു ഫാമിലി ഹ്യൂമര്‍ ചിത്രമാണിത്. പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാര്‍ തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍. കോട്ടയം പ്രദീപും നെടുമുടി വേണുവും ചിത്രത്തില്‍ ഒറു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്നി ഖാന്‍, മോളി കണ്ണമാലി എന്നിവും ചിത്രത്തിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular