താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശവും പ്രാര്‍ഥനയും..

താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശം.. അത് നയന്‍സിന്റെ സിനിമ അല്ലല്ലോ എന്ന് പറയാന്‍ വരട്ടെ. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ഇരുവരും പ്രണയത്തിലാണെങ്കിലും ഇതുവരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല നയന്‍താര. എന്നാല്‍ വിഘ്‌നേശിനൊപ്പം പിറന്നാള്‍ ആഘോഷിച്ചും ന്യൂഇയര്‍ ആഘോഷിച്ചും നയന്‍സ് തന്റെ പ്രണയം പറയാതെ പറയുന്നുമുണ്ട്. ഇരുവരും പ്രണയം തുറന്നുപറഞ്ഞിട്ടില്ലെങ്കിലും കോളിവുഡില്‍ രണ്ടുപേരും പ്രണയജോഡികല്‍ തന്നെയാണ്.

നയന്‍താരയുടെ സിനിമയെ പ്രോമോട്ട് ചെയ്തും പ്രകീര്‍ത്തിച്ചും വിഘ്‌നേശ് ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാറുണ്ട്. നയന്‍താര ആകട്ടെ പോസ്റ്റുകള്‍ക്കുപകരം പ്രാര്‍ത്ഥന കൊണ്ടാണ് വിഘ്‌നേശിന്റെ ഹൃദയം കീഴടക്കിയത്. വിഘ്‌നേശിന്റെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. സൂര്യയും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊങ്കലിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇതിനു മുന്നോടിയായി വിഘ്‌നേശും നയന്‍താരയും ക്ഷേത്രദര്‍ശനം നടത്തി.
ഇരുവരും ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴുളള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അതേസമയം, ഇരുവരും എത്തിയത് ഏതു ക്ഷേത്രത്തിലാണെന്നത് സംബന്ധിച്ച് വിവരമില്ല. എന്തായാലും കാമുകന്റെ പടം വിജയിക്കാന്‍ പ്രാര്‍ത്ഥനയുമായി കഴിയുകയാണ് നയന്‍താര.

Similar Articles

Comments

Advertismentspot_img

Most Popular