കടവന്ത്ര പോലീസ് സ്‌റ്റേഷനില്‍ എ.എസ്.ഐ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചി: എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ പി.എം തോമസി(53)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്.

തുടര്‍ന്ന്, വിവരം എസ്.ഐ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍, എ.സി.പി, മട്ടാഞ്ചേരി അസി. കളക്ടര്‍ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാനസിക സംഘര്‍ഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എറണാകുളം വല്ലാര്‍പാടം സ്വദേശിയാണ് തോമസ്. ഏറെക്കാലം കണ്‍ട്രോള്‍ റൂമിലായിരുന്ന തോമസ് അഞ്ച് മാസം മുമ്പാണ് കടവന്ത്ര സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular