ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? മമ്മൂട്ടിയ്‌ക്കെതിരായ വിമര്‍ശനം, മഞ്ജുവിന് കടുത്ത ഭിന്നത; പിന്നില്‍ കളിക്കുന്നത് ?

കൊച്ചി: ഡബ്ല്യൂസിസിയെ തകര്‍ക്കാന്‍ നോക്കുന്നത് ആര്? സംഘടനയ്ക്ക് അകത്തുള്ളവരെ തന്നെ കരുവാക്കി പുറത്തുനിന്ന് കളിക്കുന്നത് എന്തിന് വേണ്ടി. നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിയ്ക്ക് നീതി ഉറപാക്കുക എന്ന ലക്ഷ്യത്തോടെ പിറവി എടുത്ത സംഘടനയാണ് വുമണ്‍ സിനിമ ഇന്‍ കളക്ടീവ്. എന്നാല്‍ സംഘടയുടെ പല പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ നിഴല്‍ വിഴുന്നതാണ്. ആക്രമിക്കപ്പെട്ട നടിയിക്ക് നീതി കിട്ടാനായി നടത്തിയ പോരാട്ടം എല്ലാം വെറുതെ ആവുന്ന തരത്തിലാണ് സംഘടനയുടെ ഇപ്പോഴത്തെ പോക്ക്. ദേശീയ അവാര്‍ഡ് വാങ്ങിയ സുരഭിയെ ചലച്ചിത്രമേള അവഗണിച്ചപ്പോള്‍ ആരും ശബ്ദിച്ചിരുന്നില്ല. സുരഭിയും അംഗമായ സംഘടനയുടെ അന്നത്തെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേ ചലച്ചിത്രമേളയില്‍ തുടങ്ങിവച്ച കസബ വിവാദം അവസാനിപ്പിക്കാന്‍ സംഘടനയ്ക്ക് ഉദ്യോശമില്ലെന്നതരത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ തീരുമാനിക്കുന്നതായി നേരത്തെ തന്നെ സംഘടനയില്‍ ആക്ഷേപമുണ്ടായിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം പോസ്റ്റ് ചെയ്യാന്‍ ചില അഗംങ്ങള്‍ മുതിര്‍ന്നതിനു പിന്നിലും എന്നതാണ് സത്യം. എന്നാല്‍ ഇതിന് പിന്നില്‍ ചില വ്യക്തമായ ഉദേശ്യം ഉണ്ടെന്ന തന്നെയാണ് സിനിമ മേഖലയിലെ സംസാരം. സംഘടന തകര്‍ക്കാന്‍ ചിലര്‍ പുറത്തു നിന്ന് ചരടു വലിക്കുന്നതായാണ് സിനിമാ മേഖലിലുള്ളവര്‍ പറയുന്നത്.
അതേസമയം മമ്മൂട്ടിയെ അവഹേളിച്ച വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ കടുത്ത ഭിന്നതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിവാദത്തില്‍ പാര്‍വതിയേയും കൂട്ടരേയും നടി മഞ്ജു വാര്യര്‍ പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശനവിധേയനക്കുന്ന ലേഖനം ഡബ്ല്യുസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതും മഞ്ജു അറിഞ്ഞിരുന്നില്ല. ഇതോടെ സംഘടനയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
മമ്മൂട്ടി പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുന്നില്ല എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ അടങ്ങിയ ലേഖനമാണ് വിമന്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്ത ലേഖനം പിന്നീട് പിന്‍വലിച്ചുവെങ്കിലും മമ്മൂട്ടിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതിനോട് മഞ്ജുവിന് യോജിപ്പില്ല. അടുത്തിടെയായി വിമന്‍ കളക്ടീവുമായി മഞ്ജു അകലം പാലിച്ചിരുന്നു.
സംഘടനയുമായി സഹകരിച്ചാല്‍ സിനിമാ രംഗത്ത് തിരിച്ചടിയാകുമെന്നാണ് മഞ്ജുവിന്റെ ആശങ്ക. സംഘടനയില്‍ അംഗമാണെങ്കിലും അടുത്തിടെയായി സംഘടനയുടെ പല തീരുമാനങ്ങളും മഞ്ജു അറിയുന്നുണ്ടായിരുന്നില്ല. മമ്മൂട്ടിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.
കസബ വിവാദം കത്തി നിന്നപ്പോഴും വിഷയത്തില്‍ മഞ്ജു അഭിപ്രായം പറഞ്ഞിരുന്നില്ല. സിനിമയില്‍ തനിക്ക് സ്ത്രീ വിരുദ്ധ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചിലര്‍ക്ക് അത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മമ്മൂട്ടിയെ വനിതാ കൂട്ടായ്മ അപമാനിച്ചുവെന്നാണ് ആരാധകരുടെ പരാതി.
അതിനിടെ ഇപ്പോഴും തുടരുന്ന സൈബര്‍ ആക്രമണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍വതി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. ജീവിച്ചിരിക്കാന്‍ പറ്റിയ സമയം എല്ലാവരുടേയും തനിനിറം പുറത്ത് വരുന്നു. പോപ്‌കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നു പാര്‍വതി ട്വീറ്റ് ചെയ്തു

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...