നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശന്‍… രഹസ്യം പരസ്യമാക്കി കല്യാണി

കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇത് ആര്‍ക്കുള്ള സന്ദേശമാണ് എന്ന് ഉണ്ടായിരുന്നില്ല. ആരാധകര്‍ നീ ആരാണെന്ന് കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടി എന്നു തന്നെ പറയാം. എന്നാലും ആളെ കിട്ടിയില്ലില്ല. അതിനിടെയാണ് മകള്‍ കല്ല്യാണിയുടെ ഇന്‍സ്റ്റഗ്രാമിലും എത്തി ഒരു പിറന്നാള്‍ ആശംസകള്‍.
ആദ്യ ചിത്രത്തില്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്കു പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു കല്ല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പലപ്പോഴും അമ്മയെ എന്റെ സഹോദരിയായി തെറ്റുദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ല. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശംസകള്‍ ഞാന്‍ അമ്മയ്ക്കു കാണിച്ചു കൊടുത്തോളാം. അത് അമ്മയെ വളരെയധികം സന്തോഷിപ്പിക്കും എന്നും കല്ല്യാണി കുറിക്കുന്നു.
അതോടെ പ്രിയദര്‍ശന്റെ രഹസ്യം പൊളിഞ്ഞു. നീണ്ട 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ല്‍ പ്രിയനും ലിസിയും വേര്‍പിരിയുകയായിരുന്നു. ലിസി തന്റെ എല്ലാമായിരുന്നു എന്നും ലിസിയെ കൂടാതെ ചുറ്റും ശൂന്യതായാണ് എന്നും പ്രിയദര്‍ശന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഈ സസ്പെന്‍സ് നിറഞ്ഞ ആശംസ കൂടിയായപ്പോള്‍ പ്രിയന്‍ അക്കാര്യം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.

Similar Articles

Comments

Advertisment

Most Popular

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...

അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

കമ്പം: അരിക്കൊമ്പനായി കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ്നാട്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍...