കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായതോടെ അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. ബോബി പുറത്തിറങ്ങുമ്പോൾ നിരവധി പേർ ജയിലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ‘സാറെ എന്നു വിളിച്ച് ബോബിയെ സമീപിച്ച സ്ത്രീയെ, സാറ് തേങ്ങാപ്പിണ്ണാക്ക് എന്നു പറഞ്ഞു തള്ളിമാറ്റി അഭിഭാഷകര്‍ ചേര്‍ന്ന് ഒടിച്ചു മടക്കി കാറിലാക്കി’ കുതിച്ചു പാഞ്ഞു. ബോബിയുടെ കളിയാണ് കോടതി ഗൗരവത്തോടെ ഇടപെട്ടതോടെയാണ് പദ്ധതികളെല്ലാം പൊളിഞ്ഞത്.
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം നല്‍കിയിട്ടും ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര്‍ കുരുക്കിലേക്കാണു നീങ്ങുന്നതെന്നു വ്യക്തം. കൂടുതല്‍ ആരാധകരെ എത്തിച്ചു മാസ് പുറത്തിറങ്ങലാണ് ബോബി ലക്ഷ്യമിട്ടണെന്ന് അഭിഭാഷകര്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍, കോടതിയുടെ നടപടി മുന്‍കൂട്ടിക്കണ്ടു അഭിഭാഷകര്‍ തിടുക്കത്തില്‍ നടപടിയെടുക്കുകയായിരുന്നു.വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു.
ബോബിയെ എടുത്തിട്ട് കുടഞ്ഞ് കോടതി..
കേസ് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ വീണ്ടും പരിഗണിച്ചപ്പോൾ ബോബിയെ ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു.
ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ന്യായീകരണമുള്ളതായി തോന്നുന്നില്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാൻഡ് പ്രതികൾക്ക് വേണ്ടി ആണു താൻ അകത്ത് തുടർന്നത് എന്ന് പറഞ്ഞ് ന്യായീകരിച്ചോയെന്നും പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ, വേണ്ടി വന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം ചൊവ്വാഴ്ച ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് പുറത്തിറങ്ങിയത്. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് ഇന്നലെ പുറത്തിറങ്ങാതിരുന്നതെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിൽ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പണി കിട്ടുമെന്ന് മനസിലായതോടാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.
പെട്ടന്ന് നല്ലവനായ ഉണ്ണിയായി ബോച്ചെ…!!
തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല. ഞാൻ തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. അതിന്റെ ഉദ്ദേശശുദ്ധി മനസിലാകാതെ ദ്വയാർഥമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഇനി വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
സാങ്കേതിക പ്രശ്‌നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തത്. ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല. അതിൽ എന്തോ സങ്കേതിക പ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനായല്ല ജയിലിൽ കഴിഞ്ഞത്. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗൽ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നൽകികൊണ്ടുള്ള പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു.
റിമാൻഡ് തടവുകാർക്ക് വേണ്ടി മനപൂർവം ജയിലിൽ തുടർന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാൻ എത്തിച്ചത് ഇന്ന് രാവിലെയാണ്. തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാൻസിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാൽ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതിൽ വ്യക്തതയില്ല. താൻ ജയിലിൽ നിന്നും ഇറങ്ങി അപ്പോൾ തന്നെ പോരുകയായിരുന്നെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
മകരവിളക്ക് ലൈവ് ഉള്ളതിനാൽ പുറത്തിറങ്ങുന്നത് വൈകിപ്പിച്ചു..?
ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങള്‍ ഉള്ളതിനാല്‍ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നു.
ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലില്‍ തുടരുന്നത് തുടങ്ങിയ കാര്യങ്ങള്‍ ‘ബോബി ഫാന്‍സ്’ ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇന്നു രാവിലെ ബോബി പുറത്തിറങ്ങുമെന്ന് വ്യക്തമായതോടെ ആരാധകര്‍ ജയിലിനു മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. ബോബിയുടെ അഭിഭാഷകര്‍ റിലീസ് ഉത്തരവുമായി ജയിലില്‍ എത്തിയതായാണ് വിവരം. അതുെകാണ്ടു തന്നെ ഉച്ചയ്ക്ക് മുന്‍പ് ബോബി പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ എന്തെങ്കിലും കടുത്ത നടപടിയിലേക്ക് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.
ഹണി റോസിന്റെ പരാതിയില്‍ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂര്‍ വയനാട്ടില്‍നിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. അന്നു മുതല്‍ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.
“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്
ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…