ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച (ജനുവരി 14) ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവില്‍ ചുരുങ്ങിയ സമയം കൊണ്ട് അനായാസേന പറന്നെത്താന്‍ ബോബി ഹെലി ടാക്‌സി സൗകര്യമൊരുക്കും. കൂടാതെ ലോഞ്ചിങ് ഓഫറായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിസോര്‍ട്ടിലേക്ക് വരുവാനോ റിസോര്‍ട്ടില്‍ നിന്ന് പോകുവാനോ സൗജന്യമായി ഹെലികോപ്റ്റര്‍ സൗകര്യം ലഭ്യമാക്കും.

കേരളത്തിന് പുറത്തുള്ള ഗോവ, ഊട്ടി, ഗിര്‍, മനാലി, ചായില്‍ (ഷിംല), ഭിംത്താള്‍, നൈനിത്താള്‍, റാണിക്കേത്, കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്, ഉദയ്പൂര്‍, ജയ്പൂര്‍, ആല്‍വബാദ്, ഖജുരാഹോ, എന്നിവിടങ്ങളിലുള്ള ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളിലേക്കും ഉടന്‍ ബോബി ഹെലി ടാക്‌സി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഹോള്‍ടൈം ഡയറക്ടര്‍ ജിസോ ബേബി, ബോബി ഹെലി ടാക്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് ഓപ്പറേഷന്‍സ് ഹെഡ് ജോണ്‍ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular