ജമാത്ത് ഇസ്ലാമിയാണ് പ്രചാരണം നടത്തുന്നത്..!!! അൻവറിനെ നായകനാക്കി അരങ്ങേറിയ വലിയ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു…!!! ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് സ്വയം പ്രശംസിക്കുന്ന കെപിസിസി അധ്യക്ഷനാണ് നിലവിലുള്ളതെന്നും എം.വി. ഗോവിന്ദൻ…

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അൻവറിനെ നായകനാക്കി അരങ്ങേറിയത് വലിയ നാടകമാണെന്നും ചീട്ടുകൊട്ടാരം പോലെ അതെല്ലാം തകർന്നു കഴിഞ്ഞെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തത് ജമാത്ത് ഇസ്ലാമി, ലീഗ്, കോൺഗ്രസ് പ്രവർത്തകരാണ്. അൻവർ ഉന്നയിച്ച കാര്യങ്ങളെല്ലാം ജനങ്ങൾക്ക് ബോധ്യം വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണ റിപ്പോർട്ട് കിട്ടി മണിക്കുറുകൾക്കകം എഡിജിപിയെ മാറ്റി. വിഷയത്തിൽ വിജിലൻസ് അന്വേഷണമുൾപ്പെടെ നടക്കുകയാണ്. സ്ഥാനമാറ്റത്തോടെ എല്ലാം അവസാനിക്കില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രചാരണം നടത്തുന്നത് ജമാത്ത് ഇസ്ലാമിയാണ്. ജമ്മു കാശ്മീരിൽ തരിഗാമിയെ പരാജയപ്പെടുത്താൻ ജമാത്ത് ഇസ്ലാമി ശ്രമിച്ചു. 1960 ൽ ഇഎംഎസിനെ തോൽപ്പിക്കാൻ ജനസംഘത്തെ ഉൾപ്പെടെ കൂട്ട് പിടിച്ചവരാണ് കോൺഗ്രസ്. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നു എന്ന് സ്വയം പ്രശംസിക്കുന്ന കെപിസിസി അധ്യക്ഷനാണ് നിലവിലുള്ളതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഗ്ലാമറസ് ആയതും അല്ലാത്തതുമായ ഏതു റോളിനും ഞാൻ തയാർ..!!! ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുന്നു… അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ലെന്നും ആരാധ്യ ദേവി

മാത്യു കുഴൽനാടനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. കുഴൽ നാടൻ ഇനിയും കുറച്ചു കൂടി ചരിത്രം പഠിക്കണം. പുഷ്പനെ അപമാനിക്കുന്ന നിലപാടാണ് കുഴൽ നാടന്റെ ഭാഗത്ത് നിന്നുണ്ടായത് മാപ്പർഹിക്കാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എം കെ മുനീറിന്റെ സ്വർണക്കടത്ത് ബന്ധവും പുറത്ത് വന്നു. സ്വർണകടത്ത് കേസിൽ ലീഗ് നേതാക്കാൻ ഉൾപ്പെടുന്നുണ്ട്. സ്വർണകടത്തു‌കാരെ ചിറകിൽ ഒതിക്കി വയ്ക്കുന്നതാരെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

എന്തോ ഒളിക്കാനുണ്ട്..!!! അതാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ…!! മുഖ്യമന്ത്രി നല്‍കിയ മറുപടിക്കത്ത് വൈരുദ്ധ്യങ്ങൾ നിറഞ്ഞത്..!!!

വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് പറഞ്ഞ ​ഗോവിന്ദൻ കോടതി ഇടപെട്ടിട്ടും കേന്ദ്രം കേരളത്തിന്റെ വികസനത്തെ രാഷ്ട്രീയ താൽപര്യത്തോടെ തടയുകയാണെന്നും ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികളെ ഗവർണർ അട്ടിമറിക്കാൻ ശ്രമിച്ചു. കോൺഗ്രസുമായി ചേർന്നാണ് ഗവർണറുടെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണക്കടത്ത് തടയേണ്ടത് സംസ്ഥാന സർക്കാരിൻറെ ഉത്തരവാദിത്വമാണ് എന്നാണ് ഗവർണർ പറയുന്നത്. മലപ്പുറം വിഷയത്തിലും തെറ്റായ പ്രചാരവേല നടത്തുന്നു. ഈ ഗവർണർ കെയർ ടേക്കർ ഗവർണറാണ്. ​ഗവർണറുടെ കാലാവധി സെപ്റ്റംബർ അഞ്ചിന് കഴിഞ്ഞതാണ്. പുതിയ ​ഗവർണർ വരുന്നത് വരെയുള്ള കെയർ ടേക്കർ മാത്രമാണ് അദ്ദേഹം. ഇതിലും വലിയ ഭയപ്പെടുത്തൽ കേരളം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേയർ ആര്യാ രാജേന്ദ്രനും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്ന് കോടതി…!!! കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ പൊലീസിന് വിമർശനം…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7