ശോഭാ സുരേന്ദ്രനല്ല…!!! പാലക്കാട്‌ സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും…!!! പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു …, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്…

ന്യൂഡൽഹി: പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്.
സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേര് നിർദേശിക്കപ്പെട്ടിരുന്നു.

അതിനിടെ ചേലക്കരയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശൂർ ജില്ലാ നേതൃത്വം രംഗത്തുവന്നു. സരസു ടീച്ചർ മത്സരിക്കട്ടെയെന്ന നിലപാടിലാണ് പ്രഭാരി പ്രകാശ് ജാവദേകർ. എന്നാൽ തൃശൂർ ജില്ലാ ഘടകത്തിന്റെ താൽപര്യത്തിനാണ് മുൻതൂക്കം. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കാനാണ് കോർ കമ്മിറ്റി യോ​ഗത്തിലെ തീരുമാനം.

അതിനിടെ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചന. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയറ്റിലാണ് തീരുമാനം. പ്രഥമ പരിഗണന ബിനുമോൾക്ക് നൽകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും.

മോദി പ്രധാനമന്ത്രിയാവുന്നതിനുമുൻപ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നു…!!! മോദി തന്റെ നല്ല സുഹൃത്തും സർവോപരി നല്ലൊരു മനുഷ്യനുമാണ്… ലോകത്തിലെ പ്രമുഖരായ നേതാക്കളെ കുറിച്ചുള്ള ട്രംപിൻ്റെ സംഭാഷണത്തിൽ മോദിയും

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ ബിനുമോൾ സിപിഐഎം ജില്ലാ കമ്മറ്റി അംഗം കൂടിയാണ്. മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്‌ നിന്ന് നൽകിയത് ഈ രണ്ട് പേരുകൾ മാത്രമാണ് ഉയർന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. അതേസമയം കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്.

വാണിജ്യ ലോകത്ത് കനിവും കരുതലും കാത്തുസൂക്ഷിച്ച ഒറ്റയാൻ..!!! ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച മഹാൻ…!!! ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു…

ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള നിയമസഭയിൽ ബിജെപിയുടെ ശബ്ദം ഉയരുമെന്ന് ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായതോടെ ഉപതെരഞ്ഞടുപ്പിനെ വളരെ പ്രാധാന്യത്തോടെ ബിജെപി സമീപിച്ചിരിക്കുകയാണ്.

Palakkad by-election; C. Krishnakumar will be the BJP candidate
bjp c krishnakaumar Palakkad by election sobha surendran k surendran bjp kerala

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7