നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷം…!! അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിച്ചത് 87 ദിവസം..!! കേസിലെ അന്തിമവാദം കേൾക്കലിന് തൊട്ടുമുൻപ് പൾസർ സുനിക്ക് ജാമ്യം…

കൊച്ചി: കേരളത്തെ നടുക്കി നടി ആക്രമിക്കപ്പെട്ടിട്ട് ഏഴര വര്‍ഷത്തിനു ശേഷമാണു കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന എൻ.എസ്.സുനിലിനു ജാമ്യം ലഭിക്കുന്നത്. അതും കേസിലെ അന്തിമവാദം കേൾക്കലിന് ഏതാനും മാസംകൂടിയുള്ളപ്പോൾ. നിലവിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കൽ മാത്രമാണു പൂർത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം ബാക്കിയാണ്. ഇതുകൂടി കഴിഞ്ഞേ അന്തിമവാദം കേൾക്കൽ ആരംഭിക്കൂ. ഇതിനിടെ, തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്.

പൾസർ സുനി ഇക്കഴിഞ്ഞ ഏഴര വർ‍ഷത്തിനിടയിൽ ഹൈക്കോടതിയിൽ മാത്രം പത്തിലേറെ തവണ ജാമ്യഹർജി നൽകി. മൂന്നാം തവണയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ, തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിനു ഹൈക്കോടതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ചു. ഒരു ജാമ്യഹർജി തള്ളി 3 ദിവസം കഴിഞ്ഞപ്പോൾ അതേ കാരണങ്ങൾ നിരത്തി വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണു പിഴ വിധിച്ചത്. ഇത്തരത്തിൽ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യുന്നതിനു സഹായിക്കാൻ പൾസർ സുനിക്ക് പിന്നിൽ ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണു സുനി സുപ്രീം കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചെങ്കിൽ അതിനുശേഷമുണ്ടായ പ്രകമ്പനങ്ങളും ചെറുതായിരുന്നില്ല. കേസിൽ‍ നടൻ ദിലീപ് എട്ടാം പ്രതിയായി. അതിജീവിതയെ പിന്തുണച്ച് ഒരുകൂട്ടം ചലച്ചിത്രതാരങ്ങൾ രംഗത്തു വന്നതിനു പിന്നാലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി പിറവിയെടുത്തു. ഇവരുടെ ആവശ്യപ്രകാരം, മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. നാലു വർഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവന്ന ഭാഗങ്ങൾ പോലും കേരളത്തിന്റെ സാമൂഹികമണ്ഡലത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്.

ലോക ചരിത്രത്തിൽ തന്നെ ഒരു നേതാവും ചെയ്യാത്ത കാര്യങ്ങളാണ് കെജ്രിവാൾ ജനങ്ങൾക്ക് വേണ്ടി ചെയ്തത്…!!! അദ്ദേഹത്തിൻ്റെ രാജി അറിഞ്ഞ ജനങ്ങൾ കരയുകയാണ്..!! ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയോട് കടുത്ത രോഷമുണ്ട്…, കെജ്രിവാളിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാൻ പ്രവർത്തിക്കുമെന്നും അതിഷി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ വിജയ് .!!! ഷാരൂഖ് ഖാനെ പിന്നിലാക്കി…, ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം…

ജയിൽ മോചിതനായാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പൾസർ സുനി അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു സുപ്രീം കോടതിയിൽ ജാമ്യഹർജിയെ എതിർത്തു സർക്കാർ പറഞ്ഞിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ പ്രതിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിച്ചത് 87 ദിവസമാണ് എന്നത് ഇതിന് ഉദാഹരണമായും ചൂണ്ടിക്കാട്ടി. ‌കേസിലെ കോടതി നടപടികൾ അന്തിമഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പ്രധാനപ്രതി പൾസർ സുനി പുറത്തിറങ്ങുന്നത്. ജാമ്യവ്യവസ്ഥകൾ അടക്കമുള്ള കാര്യങ്ങൾ വിചാരണക്കോടതിക്കു തീരുമാനിക്കാം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

2023ൽ പിതാവ് മരിച്ചപ്പോൾ അന്ത്യകർമം ചെയ്യാൻ പൾസർ സുനിക്ക് എറണാകുളം സെഷൻസ് കോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയായിരുന്നു ജാമ്യം. കേസിലെ മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചിട്ടും തനിക്കു മാത്രം പുറത്തിറങ്ങാനായിട്ടില്ലെന്നും വിചാരണ ഇനിയും നീണ്ടുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സർ സുനി ഓരോ തവണയും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.

Pulsar Suni Granted Bail After 7.5 Years in Kerala Actress Assault Case
Malayalam movie actress attack Malayalam Actress attack case Pulsar Suni Kerala News Supreme Court

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7