അടിച്ച് കേറി സ്വർണവില; ഇനിയും വർധിക്കാൻ സാധ്യത

കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്നതാണ് രണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തിയത്. 51 ഡോളർ ആണ് വർദ്ധിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
അന്താരാഷ്ട്ര വിപണിയുടെ ചുവട്പിടിച്ച് ആഭ്യന്തര മാർക്കറ്റിലും വലിയ വിലക്കയറ്റമാണ് അനുഭവപ്പെട്ടത്. ഇന്ന് സംസ്ഥാനത്ത് ഗ്രാമിന് 105 രൂപ വർദ്ധിച്ച് 6670 രൂപയും, പവന് 840 രൂപ വർദ്ധിച്ച് 53360 രൂപയുമായി. സ്വർണ്ണത്തിൻറെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷം ഉള്ള ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.

വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർദ്ധനവവിന് തന്നെയാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7