പച്ചക്കള്ളമാണ് മേയർ പറഞ്ഞത്; ആര്യാ രാജേന്ദ്രനെതിരേ റെയിൽവേ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കം. തോട് വ്യത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങൾ തളളിയ റെയിൽവേ എഡിആർഎം എം ആർ വിജി, റെയിൽവേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്ന് പറഞ്ഞു.

ടണലിന്റെ അകത്തെ മാലിന്യം നീക്കം ചെയ്യേണ്ടത് നഗരസഭയാണെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ പറയുന്നു. റെയിൽവേയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ല എംആർ വിജി മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിലെ മാലിന്യങ്ങൾ തോട്ടിലേക്കല്ല ഒഴുക്കുന്നതെന്നും അതിന് പ്രത്യേക സംവിധാനമുണ്ടെന്നും എംആർ വിജി വ്യക്തമാക്കി. 2015,2017,2019 നഗരസഭയാണ് വ്യത്തിയാക്കിയത്. ഇത്തവണ കോർപറേഷൻ അസൗകര്യം പറഞ്ഞപ്പോൾ നല്ല ഉദ്ദേശത്തോടെയാണ് ഏറ്റെടുത്തതെന്ന് വിജി പറഞ്ഞു.

വീണ്ടും ‘ആവേശം’ സിനിമ മോഡൽ പിറന്നാൾ ആഘോഷം; 8 ഗുണ്ടകൾ പിടിയിൽ

റെയിൽവേയുടെ ഖര മാലിന്യം തോട്ടിൽ കളയുന്നില്ലെന്നും വെള്ളം മാത്രമേ ഒഴുകി വീഴുന്നുള്ളൂവെന്നും വിജി വ്യക്തമാക്കി. അതേസമയം ടണൽ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ട് ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്നും അനുവാദം ചോദിച്ചിട്ട് നൽകിയില്ലെന്ന മേയറുടെ വാദം പച്ചക്കള്ളമാണെന്നും വിജി ആരോപിച്ചു.

റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണൽ ഭാവിയിലും വൃത്തിയാക്കാൻ കോർപറേഷന് ഒരു തടസവും ഉണ്ടാവില്ലെന്നും റെയിൽവേ വിശദീകരിക്കുന്നു.

‌വെറുതേ ഒരു ഭാര്യ അല്ല..!!! ദിവ്യ എസ്. അയ്യർ വെറുതേ വിടാൻ ഉദ്ദേശിച്ചിട്ടില്ല

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7