തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്ററുകളില്‍ നിന്ന് കമ്മീഷന് ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. കമ്മീഷന് നല്കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്.
കേസില്‍ മറ്റൊരു പ്രതിയായ കെ ടി റമീസ് ബംഗളൂരുവിലുള്ള ബിനീഷിന്റെ കമ്പിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നു. തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്തും ബംഗളൂരു ലഹരി മരുന്ന് കേസും തമ്മില്‍ ബന്ധമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കി. ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചുവെന്നാണ് സംശയം. വിഷയത്തില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കും