രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍: 941 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 941 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. ഇതില്‍ 6,76,900 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

19,19,843 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. കോവിഡ് മൂലം രാജ്യത്ത് ഇതുവരെ 50,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7