തമിഴ്നാട്ടിൽ നിന്നെത്തിയ യുവതിയെ കാറിൽനിന്ന് ഇറങ്ങാൻപോലും സമ്മതിക്കാതെ നാട്ടുകാർ തടഞ്ഞു

ചിറ്റൂർ : തമിഴ്നാട്ടിൽ നിന്നെത്തിയ യുവതി സ്വന്തം വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുന്നതു ചിലർ തടഞ്ഞു. കോയമ്പത്തൂരിൽ കേന്ദ്ര സർക്കാർ ജീവനക്കാരിയായ യുവതിയാണ് കഴിഞ്ഞ ദിവസം ചിറ്റൂർ കാടൂരിലെ വീട്ടിലെത്തിയത്. വരുന്നതിനു മുൻപു തന്നെ ആരോഗ്യവകുപ്പിനെയും വാർഡ് കൗൺസിലറെയും വിവരമറിയിച്ചിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി ക്വാറന്റീൻ സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തുകയും വീടിനു മുന്നിൽ നോട്ടിസ് പതിക്കുകയും ചെയ്തു. മാതാപിതാക്കളും സഹോദരനും വാടകവീട്ടിലേക്കു മാറുകയും ചെയ്തു. അതേസമയം, യുവതിയെ കാറിൽനിന്ന് ഇറങ്ങാൻപോലും സമ്മതിക്കാതെ ചിലർ തടഞ്ഞതായാണു പരാതി.

വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ സഹായത്തോടെ വീട്ടിൽ കയറിയെങ്കിലും അൻപതിലധികം ആളുകളെത്തി പ്രശ്നമുണ്ടാക്കി. തുടർന്ന് പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും കൗൺസിലറുടെയും നിർദേശപ്രകാരം യുവതി ഒരു ലോഡ്ജിലേക്കു മാറി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7