കൊറോണ ഓഫര്‍..!!! കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഒരുമാസം ഇന്റര്‍നെറ്റ് ഫ്രീ;

രാജ്യത്തുടനീളം കൊറോണ വ്യാപനം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടെയില്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഓഫിസുകളും മറ്റു സര്‍വീസുകളും തല്‍കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഈ സമയത്ത് ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത് ഇന്റര്‍നെറ്റ് മാത്രമാണ്. ഇന്റര്‍നെറ്റ് വഴി വീട്ടില്‍ നിന്ന് ജോലി ചെയ്യാനോ വീട്ടില്‍ നിന്ന് പഠിക്കാനോ അല്ലെങ്കില്‍ വിനോദത്തിനായി പോലും പലരെയും സഹായിക്കുന്നുണ്ട്. ഇത്തരക്കാരെ സഹായിക്കാന്‍ നിരവധി ടെലികോം കമ്പനികള്‍ ഫ്രീ സേവനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോള്‍, ബിഎസ്എന്‍എല്‍ ആളുകള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ആക്‌സസ് വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന ടെലികോം സേവനം ടെലിഫോണ്‍ / ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് ആക്‌സസ് സൗജന്യമായാണ് നല്‍കുന്നത്. നേരത്തെ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ടെലികോം ഓപ്പറേറ്റര്‍ വഴി ബ്രോഡ്ബാന്‍ഡ് ലൈനുകള്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ഒരു മോഡം / റൂട്ടര്‍ വാങ്ങിയാല്‍ മാത്രം മതിയാകും.

ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ഉള്ളതും ബ്രോഡ്ബാന്‍ഡ് ഇല്ലാത്തതുമായ രാജ്യത്തുടനീളമുള്ള എല്ലാ പൗരന്മാര്‍ക്കും ഒരു മാസത്തേക്ക് ബ്രോഡ്ബാന്‍ഡ് സേവനം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. വരിക്കാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം. വീട്ടില്‍ നിന്ന് ജോലി ചെയ്യുക, വീട്ടില്‍ നിന്ന് പഠിക്കാമെന്നും ബിഎസ്എന്‍എല്‍ ഡയറക്ടര്‍ (സിഎഫ്എ) വിവേക് ബന്‍സാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ ഉപയോക്താക്കളും ഒരു മാസത്തിനുശേഷം അവര്‍ ഇഷ്ടപ്പെടുന്ന പണമടച്ചുള്ള പ്ലാനുകളിലേക്ക് മാറ്റപ്പെടും. ഉപഭോക്താവ് അതിവേഗ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ലൈന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഇന്‍സ്റ്റാളേഷനായി പണം നല്‍കേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരു കണക്ഷന്‍ സജ്ജീകരിക്കുന്നതിന് നിങ്ങള്‍ ഓഫിസുകള്‍ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് നീണ്ട ലൈനുകളില്‍ നില്‍ക്കേണ്ടിവരുമെന്ന് ആശ്ചര്യപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെയാകില്ലെന്ന് ബന്‍സാല്‍ ഉറപ്പുനല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular