കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെയും ഇവിടുന്ന് ട്രെയിന്‍ കയറാനെത്തിയവരെയുമാണ് സ്ക്രീനിങ്ങിന് വിധേയമാക്കിയത്. സ്ക്രീനിങ്ങിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗത്തെക്കുറിച്ച് ബോധവല്കരണം നടത്തുകയും മാസ്ക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
കൊറോണ സ്ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്സിറ്റി
Similar Articles
അച്ഛന്റെ റെക്കോഡിന് വെറും 22 റൺസ് അകലെ മകൻ വീണു, ആര്യവീർ സേവാഗിന് നഷ്ടമായത് സേവാഗ് വാഗ്ദാനം ചെയ്ത ഫെറാറി
ന്യൂഡൽഹി: പുലിക്കു പിറന്നത് പുപ്പുലിയാകാതെ പറ്റില്ലല്ലോ... വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ച, മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ്. കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്ക്കെതിരായ...
ആദ്യം ചാടി, പുഴയിൽ ആഴമില്ലാത്തതിനാൽ രക്ഷപ്പെട്ടു, അവിടെ നിന്നു എണീറ്റ് കയത്തിലേക്ക് എടുത്തുചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു
റാന്നി: റാന്നി പാലത്തിൽ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താഴെ പമ്പാ നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ്...