ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായും പാര്‍വതി

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം സംന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. ആര്‍ത്തവം അശുദ്ധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്.
കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ചിന്തയായിരുന്നു ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്നത്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണെന്ന് നടി ആരോപിച്ചു. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്നും പാര്‍വതി പറയുന്നുണ്ട്.
തന്റെ ഈ ആഭിപ്രായത്തിന്റെ പേരില്‍ ചിലപ്പോള്‍ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്റെ നിലപാട് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളതെന്നും പാര്‍വതി പറയുന്നു. ഉത്തരം കിട്ടാനാണ് ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ആരെയും വെല്ലുവിളിക്കാനല്ല. ചോദ്യങ്ങളില്‍ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പാര്‍വതി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular