തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസമായ പതിനായിരം രൂപയുടെ വിതരണം നാളെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജന്. ദുരിതാശ്വാസ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.പ്രളയക്കെടുതിയിലായ രണ്ടായിരത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 2267 പേരാണ് വീട്ടിലേക്കു മടങ്ങാനാവാതെ ക്യാമ്പുകളില്‍ കഴിയുന്നത്.
പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇപി ജയരാജന് അറിയിച്ചു. ആവശ്യത്തിനുള്ള മരുന്ന് എല്ലായിടത്തും എത്തിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.